മോട്ടോർ വാഹനവകുപ്പ് പരാതിപരിഹാര അദാലത്ത്
1247283
Friday, December 9, 2022 10:29 PM IST
ഇടുക്കി: മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല പരാതിപരിഹാര അദാലത്ത്-വാഹനീയം 16നു രാവിലെ 10ന് ചെറുതോണി ടൗണ്‍ഹാളിൽ നടക്കും. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.
ഇടുക്കി ആർടി ഓഫീസും തൊടുപുഴ, ദേവികുളം, ഉടുന്പൻചോല, വണ്ടിപ്പെരിയാർ ഓഫീസുകളും ചേർന്നാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പരാതികൾ തപാൽ മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിക്കണം. അദാലത്തിൽ വകുപ്പുമന്ത്രി പരാതി നേരിൽ കേട്ടു തീർപ്പ് കല്പിക്കും. നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാക്കാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ മുതലായവ ഇതോടൊപ്പം പരിഗണിക്കും. കൂടാതെ ഉടമ കൈപ്പറ്റാതെ ഓഫീസിൽ മടങ്ങിവന്നിട്ടുള്ള ആർസി, ലൈസൻസുകൾ എന്നിവ നേരിട്ട് ലഭിക്കുന്നതിന് മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി നേരിട്ട് എത്തണം.