ശബരിമല സ്വർണമോഷണം: ദേവസ്വം ബോർഡ് പിരിച്ചുവിടണം കൊടിക്കുന്നിൽ സുരേഷ് എംപി
1601987
Wednesday, October 22, 2025 11:40 PM IST
ചാരുംമൂട്: ശബരിമലയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ഭക്തജനങ്ങളെ അത്യന്തം വേദനയിലാഴ്ത്തിയിരിക്കുകയാണെന്നും ഈ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്നും അതിനാൽ ഇപ്പോഴത്തെ ബോർഡിനെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
സ്വർണം മോഷ്ടിക്കപ്പെട്ടത് ഒരു സാധാരണ സംഭവം അല്ലെന്നും, അതിനുപിന്നിൽ ദേവസ്വം ബോർഡിന്റെ അകത്തെ അഴിമതിയും രാഷ്ട്രീയ സ്വാധീനവുമാണ് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. അയ്യപ്പന്റെ സ്വർണം കള്ളക്കടത്തുകാർക്ക് കൈമാറപ്പെടുന്ന സാഹചര്യം ഒരു ഭരണസംവിധാനത്തിന്റെ പൂർണ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.