കണ്ടല്ലൂരിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിനു പുതിയ കെട്ടിടം
1601988
Wednesday, October 22, 2025 11:40 PM IST
കായംകുളം: കണ്ടല്ലൂരിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം യു. പ്രതിഭ എംഎൽഎ നിർവഹിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് മുഖ്യാതിഥിയായി.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം, സ്ഥിരം സമിതി അധ്യക്ഷരായ സി. സുജി, റെജികുമാർ, പഞ്ചായത്തംഗങ്ങളായ കോലത്ത് ബാബു, ഷീജാമോഹൻ, എം. അഭിലാഷ്, കെ.ആർ. രാജേഷ്, രാധികാ മുരളി, പഞ്ചായത്ത് സെക്രട്ടറി എ. സുധീർ, കണ്ടല്ലൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിനീഷ് എന്നിവർ പ്രസംഗിച്ചു.
കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിർമാണത്തിനായി ആറു സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ സോമദത്തൻ ഉഷസിനെ ചടങ്ങിൽ എംഎൽഎ ആദരിച്ചു. യു. പ്രതിഭ എംഎൽഎയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽനിന്നു 51.75 ലക്ഷം രൂപ വിനിയോഗിച്ച് കണ്ടല്ലൂർ പതിനൊന്നാം വാർഡിലാണ് ഉപകേന്ദ്രം നിർമിച്ചത്.