കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ ജാഥയ്ക്ക് ഇന്ന് സ്വീകരണം
1601759
Wednesday, October 22, 2025 5:47 AM IST
ആലപ്പുഴ: കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ ജാഥഇന്ന് രണ്ടിന് ആലപ്പുഴയിൽ എത്തിച്ചേരുമ്പോൾ സ്വീകരണം നല്കും. പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നേതൃത്വം നൽകുന്ന ജാഥ ചങ്ങനാശേരി ജംഗ്ഷനിൽനിന്ന് ജാഥ അംഗങ്ങളെ സ്വീകരിച്ച് കൈതവന വിമല ഹൃദയനാഥാ ദേവാലയത്തിൽ എത്തിച്ചേരുമ്പോൾ സ്വീകരണ സമ്മേളനം ആരംഭിക്കും.
സമ്മേളനത്തിൽ ഗ്ലോബൽ സമിതി ഭാരവാഹികൾ പ്രസംഗിക്കും. കൈതവന പള്ളിയിൽ കൂടിയ യോഗത്തിൽ ഫൊറോനാ പ്രസിഡന്റ് ദേവസ്യാ പുളിക്കാശേരി അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി, ഫാ. ദമിനിയോസ് കോച്ചേരി, സെബാസ്റ്റ്യൻ വർഗീസ്, ഷാജി പോൾ ഉപ്പൂട്ടിൽ, പൗലോസ് നെല്ലിക്കാപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.