ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് 24 മുതല്‍
1601989
Wednesday, October 22, 2025 11:40 PM IST
ആലപ്പുഴ: ടേബിള്‍ ടെന്നീസ് അസോസിയേഷന് ഓഫ് കേരള അംഗീകരിച്ച ആലപ്പുഴ വൈഎംസിഎ-യുടിടി 67-ാമത് ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള് കേരള ഓപ്പണ്‍ പ്രൈസ് മണി റാങ്കിംഗ് ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് വൈഎംസിഎയിലെ എന്‍.സി. ജോണ്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നീസ് അരീനയില്‍ 24 മുതല്‍ 26 വരെ നടക്കും. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റാണിത്. 24ന് രാവിലെ 9.30ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് ഉദ്ഘാടനം ചെയ്യും.
മൈക്കിള്‍ മത്തായി (ചെയര്മാന്), ഡോ. ബിച്ചു എക്സ്. മലയില്‍ (വൈസ് ചെയര്‍ പേഴ്സണ്‍), സുനില്‍ മാത്യു ഏബ്രഹാം (ജനറല്‍ കണ്‍വീനര്‍), ഏബ്രഹാം കുരുവിള (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഡോ.കെ.എസ്. മനോജ്, വി. ഗിരീശന്, ജയേഷ് ഡി.എല്‍, എന്‍.വി. തോമസ്, പി.ഡി. സന്ധ്യ, സെന്‍ കല്ലുപുര, തോമസ് മത്തായി കരിക്കംപള്ളില്‍, ആര്. സുരേഷ്, അനില്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്, ബൈജു ജേക്കബ്, റോണി മാത്യു, ഡോ. പി.ഡി. കോശി, കെ. ജോര്‍ജ് മാത്യു, പി.വി. മാത്യു, സജി പോള്‍ എന്നിവരടങ്ങിയ ടൂര്‍ണമെന്റ് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
പുരുഷന്മാര്ക്കുള്ള ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ട്രോഫി, വനിതകള്‍ക്കുള്ള ലീലാമ്മ മാത്യു വടക്കേക്കളം മെമ്മോറിയല്‍ ട്രോഫി, യൂത്ത് ആണ്‍കുട്ടികള്‍ക്കുള്ള എം.വി. ജോസഫ് മലയാംപുറം മെമ്മോറിയല്‍ ട്രോഫി, യൂത്ത് പെണ്‍കുട്ടികള്‍ക്കുള്ള തോമസ് ജോസഫും ആലപ്പാട്ട് ജോര്‍ജ് ജയിംസും മെമ്മോറിയല്‍ ട്രോഫി, ജൂണിയര്‍ ആണ്‍കുട്ടികള്‍ക്കുള്ള എൻജി നിയര്‍ പി.വി. തോമസ് പുന്നശേരി മെമ്മോറിയല്‍ ട്രോഫി, ജൂണിയര്‍ പെണ്‍കുട്ടികള്‍ക്കുള്ള പനയ്ക്കല്‍ ആന്റണി പീറ്ററും മേരി പീറ്ററും മെമ്മോറിയല്‍ ട്രോഫി, സബ് ജൂണിയര്‍ ആണ്‍കുട്ടികള്‍ക്കുള്ള ചാക്കോച്ചന് പീടിയേക്കല്‍ മെമ്മോറിയല്‍ ട്രോഫി, സബ് ജൂണിയര്‍ പെണ്‍കുട്ടികള്‍ക്കുള്ള എ.സി. ജോസഫ് എടയാടി മെമ്മോറിയല്‍ ട്രോഫി, കേഡറ്റ് ആണ്‍കുട്ടികള്‍ക്കുള്ള ആന്റണി ചാക്കോ എട്ടുകെട്ടില്‍ മെമ്മോറിയല്‍ ട്രോഫി എന്നിവ വിജയികള്‍ക്ക് സമ്മാനിക്കും.