പ്രതിഷേധ സമരത്തിനിടെ ബിജെപി- സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി
1601986
Wednesday, October 22, 2025 11:40 PM IST
മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്ത് ഓഫീസിൽ നടന്ന പ്രതിഷേധ സമരത്തിനിടെ ബിജെപി-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.
ഏറെ നാളായി ഉപയോഗശൂന്യമായി കിടക്കുന്ന പഞ്ചായത്ത് വക ആംബുലൻസിൽ റീത്തുവച്ച് പ്രതിഷേധിക്കാനുള്ള ബിജെപി പ്രവർത്തകരുടെ ശ്രമമാണ് സംഘർഷാവസ്ഥയിൽ കലാശിച്ചത്.
ബിജെപി പ്രവർത്തകരെ പഞ്ചായത്ത് കോമ്പൗണ്ടിനുള്ളിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി സിപിഎം പ്രവർത്തകർ പഞ്ചായത്ത് പരിസരത്ത് ഒത്തുകൂടിയത് പ്രവർത്തകർ തമ്മിലുള്ള ഉന്തുംതള്ളിനും വാക്കേറ്റത്തിനും ഇടയാക്കി. പോലീസ് സമയോചിതമായി ഇടപെട്ടതു മൂലം വലിയ സംഘർഷം ഒഴിവായി.