മരക്കൊന്പ് ഒടിഞ്ഞുവീണു; വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
1460500
Friday, October 11, 2024 5:49 AM IST
എടത്വ: റോഡരികിൽ ഉണങ്ങിനില്ക്കുന്ന മരത്തിന്റെ കൊന്പ് ഒടിഞ്ഞുവീണു. സ്കൂളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എടത്വ-തകഴി സംസ്ഥാന പാതയില്‍ പച്ച ലൂര്‍ദ്മാതാ ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്‍വശത്തുനിന്ന ഉണങ്ങിയ തണല്‍ മരത്തിന്റെ കൊ ന്പാണ് ഒടിഞ്ഞുവീണത്.
ഇന്നലെ രാവിലെ 9.30നാണ് സംഭവം. മരക്കൊമ്പ് വീഴുന്ന സമയത്ത് നഴ്സറി സ്കൂള്‍ വിദ്യാര്‍ഥികളും പച്ച സെന്റ് സേവ്യേഴ്സ് യുപി സ്കൂളിലും ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിലും പഠിക്കുന്ന വിദ്യാര്‍ഥികളും റോഡിലുണ്ടായിരുന്നു.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇതേ മരത്തില്‍നിന്ന് ഉണങ്ങിയ മരച്ചില്ല അടര്‍ന്നുവീണ് സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റിരുന്നു. റോഡിനു മുകളിലേക്ക് നില്ക്കുന്ന ഉണങ്ങിയ തണല്‍മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും കച്ചവട ഉടമകളും അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, ഇരുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് വ്യാപാരികള്‍ പറയുന്നു.