പരിസ്ഥിതി ബോധവത്കരണവും പഠന ശിബിരവും നാളെ
1460498
Friday, October 11, 2024 5:49 AM IST
എടത്വ: തലവടി തിരുപനയന്നൂര്ക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ജി യജ്ഞത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും നാളെ നടക്കും. ക്ഷേത്രക്കടവില്‍നിന്നും എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി കടവിലേക്കുള്ള ജലയാത്ര മൂന്നിനു നടക്കും.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ഫ്ളാഗ് ഓഫ് ചെയ്യും. മുഖ്യകാര്യദര്‍ശി ആനന്ദന് നമ്പൂതിരി അധ്യക്ഷത വഹിക്കും. എടത്വാ പള്ളിക്കടവില്‍ എത്തിച്ചേരുന്ന 50 അംഗ സംഘത്തെ എടത്വ ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെയും കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ജോര്‍ജിയന്‍ സംഘത്തിന്റെയും ആന്റപ്പന് അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് രേശ്മ ജോണ്സണ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ലയണ്‍സ് ക്ലബ് റീജണല്‍ ചെയര്മാന് ജേക്കബ് ടി. നീണ്ടിശേരി ഉദ്ഘാടനം ചെയ്യും.
3.30ന് മഴമിത്രത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പഠനശിബിരം ഫെറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ വീട്ടില്‍ ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ഓഫ് എടത്വ ടൗണ്‍ സെക്രട്ടറി ബില്‍ബി മാത്യു കണ്ടത്തില്‍ അധ്യക്ഷത വഹിക്കും.