ചമ്പക്കുളം ബസിലിക്കയിൽ തിരുനാൾ ഇന്നു മുതൽ
1459902
Wednesday, October 9, 2024 6:41 AM IST
മങ്കൊമ്പ്: ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ പരിശുദ്ധ പുഷ്പറോസ് മാതാവിന്റെ തിരുനാളിനു ഇന്നു തുടക്കമാകും. ബസിലിക്ക റെക്ടറായിരുന്ന ഫാ. ഗ്രിഗറി ഓണംകുളത്തിന്റെ ആകസ്മിക വേർപാടിനെത്തുടർന്ന് ആഘോഷങ്ങൾ പരമാവധി ഒഴിവാക്കിയാണ് ഇത്തവണത്തെ തിരുനാൾ. ഇന്നു വൈകുന്നേരം നാലിന് താത്കാലിക റെക്ടറായി ചുമതലയേറ്റ റവ.ഡോ. ജയിംസ് പാലയ്ക്കൽ കൊടിയേറ്റ് കർമം നിർവഹിക്കും.
4.15ന് ജപമാല ലദീഞ്ഞ്, തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. 6.15ന് പുഷ്പമുടി വെഞ്ചരിപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുർബാന, പ്രസംഗം. 11ന് വൈകുന്നേരം 6.15ന് സെമിത്തേരി സന്ദർശനം, മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ. 12ന് രാവിലെ 9.30ന് രോഗികൾക്കായി കുമ്പസാരം, ആരാധന, വിശുദ്ധ കുർബാന. ഉച്ചയ്ക്ക് ഒന്നിന് ദർശന സമൂഹത്തിന്റെ ഇരുനൂറാം വാർഷികത്തിന്റെ ഭാഗമായി സമ്പൂർണ ബൈബിൾ പാരായണം. 13ന് രാവിലെ 9.15ന് ഖുഥാ വിശുദ്ധ കുർബാന, 2.30ന് ദർശന സമൂഹാംഗങ്ങൾക്കായി വചനസന്ദേശം, ആരാധന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, നിയുക്ത ആർച്ച്ബിഷപ മാർ തോമസ് തറയിൽ. തുടർന്ന് പ്രദക്ഷിണം. 15ന് രാവിലെ എട്ടിന് ആയിരത്തിമൂന്നുമണി അഖണ്ഡ ജപമാല.
17ന് രാവിലെ 10.30ന് ഇലക്തോരൻമാർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന. 3.45ന് തിരുസ്വരൂപം പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കുന്നു. 18ന് വൈകുന്നേരം 4.15ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം. 19ന് വൈകുന്നേരം 5.45ന് ദിവ്യകാരുണ്യ ആരാധനയും പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണവും അപ്പസ്തോലിക് ന്യൂൺഷോ എമരിറ്റസ് ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി. പ്രധാന തിരുനാൾ ദിനമായ 20ന് രാവിലെ 5.30നും 7.30നും വിശുദ്ധ കുർബാന. പത്തിന് തിരുനാൾ കുർബാന ഫാ. ജേക്കബ് നടുവിലേക്കളം. 5.30ന് തിരുനാൾ പ്രദക്ഷിണം.