ബാർ ജീവനക്കാരനെ പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
1459412
Monday, October 7, 2024 4:05 AM IST
അമ്പലപ്പുഴ: നീർക്കുന്നത്ത് ബാർ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ വിഷ്ണു, ( 24 ) , പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ അർജുൻ (27),
മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡിൽ അമ്പലമുക്ക് ശ്രാവൺ ഭവനം വീട്ടിൽ ശ്യാം കുമാർ (33), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 2-ാം വാർഡിൽ വണ്ടാനം വൃക്ഷവിലാസം തോപ്പിൽ ജയകുമാർ (55) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി 9.30നാണ് സംഭവം നടന്നത്. രാവിലെ പതിനൊന്നോടെ മദ്യപിക്കാൻ ബാറിലെത്തിയ പ്രതികൾ മദ്യം വിതരണം ചെയ്തുകൊണ്ടിരുന്ന ജീവനക്കാരനായ ടിനോയെ ചീത്തവിളിക്കുകയും, ബില്ല് പേ ചെയ്യുന്നതിന്റെ തർക്കത്തെത്തുടർന്ന് സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസ് എത്തിയപ്പോൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ടിനോ തടയാൻ ശ്രമിച്ചു.
തുടർന്ന് പ്രതികൾ രക്ഷപ്പെട്ട് വഴി കാണിച്ചു കൊടുത്ത് തിരികെ മടങ്ങി വരുന്ന ടിനോയെ ഇജാബാ പള്ളിയുടെ കിഴക്ക് വശത്തുള്ള റോഡിന്റെ വടക്കുഭാഗത്തുള്ള വീടിന്റെ സമീപം പതുങ്ങിനിന്ന ഒന്നാം പ്രതി വിഷ്ണു ഹോളോ ബ്രിക്സ് കഷണംകൊണ്ട് തലയിലും, മുഖത്തും ഇടിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.