മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലയോഗം 17 മുതല്‍
1453393
Sunday, September 15, 2024 12:12 AM IST
തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പ്രതിനിധി മണ്ഡലയോഗം 17, 18, 19, 20 തീയതികളില്‍ തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഓഡിറ്റോറിയത്തില്‍ നടക്കും. സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്കോപ്പ ധ്യാനപ്രസംഗം നടത്തും.
17നു രാവിലെ പത്തിന് ആരാധനയോടെ യോഗനടപടികള്‍ ആരംഭിക്കും.
സഫ്രഗന്‍ മെത്രാപ്പോലിത്താമാരായ ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ്, എപ്പിസ്കോപ്പമാരായ തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ പീലക്സിനോസ്, ഡോ. ഏബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, സഖറിയാസ് മാര്‍ അപ്രേം, ഡോ. ജോസഫ് മാര്‍ ഇവാനിയോസ്, മാത്യൂസ് മാര്‍ സെറാഫിം എന്നിവരും സീനിയര്‍ വികാരി ജനറാള്‍ റവ. ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേല്‍, അല്മായ ട്രസ്റ്റി ആന്‍സില്‍ സഖറിയെ കോമാട്ട് എന്നിവരും നേതൃത്വം നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മണ്ഡലാംഗങ്ങള്‍ പങ്കെടുക്കും.
19നു രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷ ആരംഭിക്കും.
സഖറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പ നേതൃത്വം നല്‍കും. തുടര്‍ന്ന് സഭയിലെ സജീവ സേവനത്തില്‍നിന്നു വിരമിച്ച വൈദികരെ ആദരിക്കും.