മന്ത്രി സജി ചെറിയാൻ ഒരു ലക്ഷം നൽകി
1443773
Sunday, August 11, 2024 2:28 AM IST
ചെങ്ങന്നൂർ: വയനാട് ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി സജി ചെറിയാൻ ഒരു ലക്ഷം രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി സജി ചെറിയാൻ തുകയുടെ ചെക്ക് കൈമാറി.
സജിചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി അഞ്ചു ലക്ഷം രൂപ കഴിഞ്ഞ ദിവസം നൽകിയിരുന്നു.