വയോധിക വീട്ടിനുള്ളിൽ മരിച്ചനിലയിൽ
1424669
Friday, May 24, 2024 10:58 PM IST
ചെങ്ങന്നൂർ: ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവൻവണ്ടൂർ പഞ്ചായത്ത് ആറാം വാർഡിൽ മഴുക്കീർ തൈപ്പീടികയിൽ വെളിയത്ത് പടിഞ്ഞാറേതിൽ ശാന്തമ്മ(73)യെയാണ് മരിച്ചനിലയിൽ കണ്ടത്.
കഴിഞ്ഞ രാത്രിയോടെ വീടിനു പരിസരത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സമീപവാസികളാണ് വിവരം പോലീസിനെയും ബന്ധുക്കളെയും അറിയിച്ചത്. തുടർന്ന് പോലീസും ബന്ധുക്കളുമെത്തി വാതിൽ പൊളിച്ച് അകത്ത് കയറി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഭിത്തിയിലേക്ക് ചാരി കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ജീർണിച്ച മൃതദേഹത്തിന് ഒരാഴ്ച്ചയോളം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അവിവാഹിതയാണ്. സഹോദരങ്ങൾ: സുഷമഭായി, അമ്മിണിയമ്മ, രവീന്ദ്രനാഥ്, ശശിധരൻപിള്ള, രാജേന്ദ്രനാഥ്, സലികുമാർ, പരേതരായ അജയകുമാർ, ജയന്തി ദേവി.