സ്റ്റുഡിയോയിലെ ആക്രമണം: മൂന്നാം പ്രതി ഗുജറാത്തിൽ അറസ്റ്റിൽ
1417767
Sunday, April 21, 2024 5:12 AM IST
കായംകുളം: കൊറ്റുകുളങ്ങരയിലെ വർണം സ്റ്റുഡിയോയിൽ അതിക്രമിച്ചു കയറി ഉടമയായ സലീമിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയെ ഗുജറാത്തിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശങ്കരമംഗലം ചാമക്കാല കിഴക്കതിൽ വീട്ടിൽനിന്നു ശങ്കരമംഗലം പട്ടത്താനം കൊല്ലശേരിൽ വീട്ടിൽ താമസിക്കുന്ന കുമാർ (36) ആണ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം ഇയാൾ ഗുജറാത്തിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഈ കേസിലെ ഒന്നും രണ്ടും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ നിർദേശപ്രകാരം കായംകുളം സി ഐ സുധീറിന്റെ മേൽനോട്ടത്തിൽ എസ്ഐ വിനോദ്, പോലീസ് ഉദ്യോഗസ്ഥരായ വിശാൽ, ദീപക് വാസുദേവൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.