കെപിഎംഎസ് തെരഞ്ഞെടുപ്പ് നിലപാട് 21ന് പ്രഖ്യാപിക്കും: പുന്നല ശ്രീകുമാര്‍
1417469
Friday, April 19, 2024 11:54 PM IST
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കെപിഎംഎസ് നിലപാട് 21ന് കോട്ടയത്ത് ചേരുന്ന സെക്രട്ടേറിയറ്റിനുശേഷം പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് ആലപ്പുഴ ജില്ലാ നേതൃയോഗം റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും മത്സരരംഗത്തുള്ള പ്രധാന മുന്നണികളുടെ പ്രകടനപത്രികകളും പരിശോധിച്ചാവും സംഘടനയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയറ്റംഗം സി.കെ. ഉത്തമന് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ അഡ്വ. എ.സനീഷ് കുമാര്‍, സംഘടനാ സെക്രട്ടറി എന്‍. ബിജു, എ.പി. ലാല്‍കുമാര്‍, പി.ജെ. സുജാത, എം.ടി. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.