സൗജന്യ ആര്‍ച്ചറി ക്യാമ്പ് ആരംഭിച്ചു
1416327
Sunday, April 14, 2024 5:00 AM IST
ആലപ്പുഴ: ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് പ്രഫഷണല്‍ ആര്‍ച്ചറി ട്രെയിനിംഗ് അക്കാഡമിയും ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയും സംയുക്തമായി സാധാരണക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആലപ്പുഴ കാളാത്ത് ലിയോ തേര്ട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച സൗജന്യ അവധിക്കാല ആര്‍ച്ചറി ക്യാമ്പ് ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു.
ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയുടെ സംസ്ഥാന പ്രസിഡന്റ് കിഷോര്‍ എ. എം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്കൂള്‍ മാനേജര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ ശാസ്താംപറമ്പില്‍ മുഖ്യ അതിഥിയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മിനി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ റേച്ചല്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ സെബാസ്റ്റ്യന്‍, അസി. കോച്ച് കൃപ ഭായ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ രണ്ടാമത്തെ ക്യാമ്പ് കായംകുളം കാപ്പില്‍ 17ന് ആരംഭിക്കും. മേയ് 20 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ മുതല്‍ 11.30 വരെ ആലപ്പുഴ കാളാത്താണ് ക്യാമ്പ്. വിവരങ്ങള്‍ക്ക് 9809921065.