രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
1416319
Sunday, April 14, 2024 5:00 AM IST
ഹരിപ്പാട്: രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ദേവാനന്ദ്(30) ആണ് അറസ്റ്റിലായത്.
ഡാണാപ്പടി ജംഗ്ഷനു സമീപം വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടരവയസുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടു പോകാനാണ് ഇയാൾ ശ്രമിച്ചത്. കുട്ടിയുടെ സഹോദരൻ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് സമീപത്തുള്ള കടയിൽ കയറി ഒളിക്കാൻ ശ്രമിക്കുയും ചെയ്തു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും അതിനാൽ പേരും മറ്റു വിവരങ്ങളും യഥാർഥമാണോ എന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനായി ഉപയോഗിക്കാൻ ആണെന്നുള്ള സംശയവും നിലനിൽക്കുന്നതായി പോലീസ് പറഞ്ഞു.