ബൈജു കലാശാലയ്ക്ക് സ്വീകരണം
1416052
Friday, April 12, 2024 10:49 PM IST
മാവേലിക്കര: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാല തഴക്കര വഴുവാടി ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ആരംഭിച്ച പര്യടനം തഴക്കര വഴുവാടിയില്‍ ബിജെപി ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
തഴക്കര, വെട്ടിയാര്‍, നൂറനാട്, മുതുകാട്ടുകര, ഉളവക്കാട്, മറ്റപ്പള്ളി, കുടശനാട്, കഞ്ചിക്കോട്, മാമുട്, ആയിക്കോമത്ത് വിള, പയ്യനല്ലൂര്‍, പണയില്‍ കുറ്റി, കാരവിള ജംഗ്ഷന്, മലനട, റേഡിയോ ജംഗ്ഷന്, ചാവടി ജംഗ്ഷന്, മണ്ണാരേത്ത്, പുന്നക്കുറ്റി, വേടരപ്ലാവ് സ്കൂള്‍, കല്ലുകുളം, വിളയില്‍ ജംഗ്ഷനില്‍ സമാപിച്ചു.