തകഴി-തെന്നടി, കൊണ്ടാക്കൽ പള്ളികളിൽ തിരുനാൾ
1415628
Wednesday, April 10, 2024 11:38 PM IST
തകഴി: തകഴി-തെന്നടി സെന്റ് റീത്താസ് പള്ളിയില്‍ വിശുദ്ധ റീത്ത പുണ്യവതിയുടെ തിരുനാളിനു കൊടിയേറി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജിസണ് പോള്‍ വേങ്ങാശേരി, ഫാ. ജോസഫ് പുത്തന്‍പുര, ഫാ. തോമസ് ഉറുമ്പിത്തടത്തില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. പ്രസുദേന്തി അല്‍ഫോന്‍സ് ജോമോന് കമ്പലോടി, കൈക്കാരന്മാരായ ബെന്നി വലിയകളം, ജയിംസ് വല്ല്യതറ എന്നിവര്‍ നേതൃത്വം നല്കി. ഇന്നു രാവിലെ 6.15ന് സപ്രാ, 6.30ന് കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന-ഫാ. ജോര്‍ജ് തൈച്ചേരില്‍. വൈകുന്നേരം അഞ്ചിന് നാടുകാഴ്ച.
ഏപ്രില്‍ 12ന് വൈകുന്നേരം അഞ്ചിന് റംശാ, 5.30ന് കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന-മാര്‍ ജോസഫ് പെരുന്തോട്ടം. എട്ടിന് ക്രിസ്തീയ ഗാനമേള. 13ന് രാവിലെ 6.30ന് സപ്രാ, ഏഴിന് കുര്‍ബാന -മാര്‍ ജേക്കബ് മുരിക്കന്‍. വൈകുന്നേരം 5.30ന് റംശാ, തിരുനാള്‍ സന്ദേശം - മാര്‍ തോമസ് തറയില്‍. മധ്യസ്ഥപ്രാര്‍ഥന, തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ് - ഫാ. തോമസ് കന്യാകോണില്‍. 14ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30ന് സപ്ര, 10ന് റാസാ കുര്‍ബാന, സന്ദേശം -ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. ലിബിന് കോട്ടപ്പുറം. തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ് - ഫാ. ബാബു തറപ്പേല്‍.
മങ്കൊമ്പ്: ചമ്പക്കുളം കൊണ്ടാക്കൽ സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു തുടക്കമായി. വികാരി റവ.ഡോ. തോമസ് കൊച്ചുതറ കൊടിയേറ്റി. ഇന്നു രാവിലെ 6.45ന് സപ്ര, തുടർന്ന് വിശുദ്ധ കുർബാന സ്വീകരണം അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ. വൈകുന്നേരം നാലിന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന, പ്രസംഗം, രാത്രി ഏഴിന് നാടകം. മരിച്ചവരുടെ ഓർമദിനമാചരിക്കുന്ന 12ന് വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന, പ്രസംഗം, സെമിത്തേരി സന്ദർശനം.
13ന് രാവിലെ 6.45ന് സപ്ര, വിശുദ്ധ കുർബാന, പ്രസംഗം, എട്ടിന് ദിവ്യകാരുണ്യ പ്രദക്ഷിണം, വൈകുന്നേരം അഞ്ചിന് ജപമാല, മധ്യസ്ഥപ്രാർഥന, റംശാ, പ്രസംഗം, പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 14ന് രാവിലെ 5.45ന് വിശുദ്ധ കുർബാന, ഫാ. നൈനാൻ തെക്കുംതറ, ഏഴിന് വിശുദ്ധ കുർബാന, ഫാ. ചാക്കോ ആക്കാത്തറ, 9.30ന് തിരുനാൾ കുർബാന, ഫാ. ആന്റണി കാച്ചാംകോട്, പ്രസംഗം ഫാ. വർഗീസ് പനച്ചിങ്കൽ, നേർച്ചഭക്ഷണം.