കംപ്യൂട്ടർ സർവീസ് സെന്റർ കത്തിനശിച്ചു
1396688
Friday, March 1, 2024 11:19 PM IST
മാന്നാർ: ചെന്നിത്തലയിൽ കംപ്യൂട്ടർ സർവീസ് സെന്റർ കത്തിനശിച്ചു. പുത്തുവിളപ്പടി നവോദയ സ്കൂളിനു സമീപം ടേക്ക് ഇറ്റ് ഈസി എന്ന സ്ഥാപനത്തിനാണ് ഇന്നലെ ഉച്ചയോടെ തീ പിടിച്ചത്. സ്ഥാപന ഉടമ റജികുമാർ കടയടച്ച് പുറത്തുപോയ സമയത്താണ് തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളിൽനിന്നു പുക ഉയരുന്നതുകണ്ട കെട്ടിട ഉടമ സമീത്തുള്ളവരെ അറിയിക്കുകയും തുടർന്ന് മാവേലിക്കരയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയും ചെയ്തു.
അഗ്നിബാധയിൽ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.