വീ​ടു കു​ത്തിത്തുറ​ന്ന് മോ​ഷ​ണം: പ​തി അ​റ​സ്റ്റി​ല്‍
Tuesday, February 27, 2024 11:35 PM IST
ആ​ല​പ്പു​ഴ: വീ​ടു കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​ന് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി​യെ ആ​ല​പ്പു​ഴ​യി​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി ക​നാ​ല്‍ വാ​ര്‍​ഡി​ല്‍ കാ​ഞ്ഞി​ക്ക​ല്‍ ജ​സ്റ്റി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍(46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ര്‍​ത്ത​ല ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഷാ​ജി, പ​ട്ട​ണ​ക്കാ​ട് സ്റ്റേ​ഷ​ന്‍ ഐഎ​സ്എ​ച്ച്ഒ ​സ​ന​ല്‍ എ​ന്നി​വ​രു​ടെ തേ​തൃ​ത്വ​ത്തി​ല്‍ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്.

ഇയാൾക്കെതി​രേ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. മോ​ഷ​ണം​ ന​ട​ത്തി​യ​തി​നു​ശേ​ഷം പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞുവ​രി​കെ​യാ​ണ് ഇയാൾ പോ​ലീ​സ് പി​ടി​യി​ലാ​വു​ന്ന​ത്. പ​ട്ട​ണ​ക്കാ​ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​തി​ന്‍ രാ​ജ്, സി​പി​ഒ​മാ​രാ​യ ഷൈ​ന്‍, പ്ര​വീ​ണ്‍ ചേ​ര്‍​ത്ത​ല ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍, പ്ര​വീ​ഷ്, അ​നീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.