ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ് ഇന്നും നാളെയും
1339496
Sunday, October 1, 2023 12:16 AM IST
ആലപ്പുഴ: ജില്ലാ ടേബിള്‍ ടെന്നീ സ് ചാമ്പ്യന്‍ഷിപ് ആലപ്പുഴ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും നടക്കും.
വൈഎംസിഎ എന്‍.സി. ജോണ്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നീസ് അരീനയില്‍ ഇന്നു രാവിലെ 10.30-ന് എന്‍.സി.ജോണ്‍ ആന്‍ഡ് സണ്‍സ് എംഡി എന്‍.സി.ജെ. ജോണ്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.ബിച്ചു എക്സ്. മലയില്‍ അധ്യക്ഷത വഹിക്കും.
മെന്‍, വിമന്‍, ആണ്-പെണ് വിഭാഗങ്ങളില്‍ ഹോപ്സ്, കേഡറ്റ്, ജൂണിയര്‍, യൂത്ത് സിംഗിള്‍സും ഇന്റർ സ്കൂളുമായിരിക്കും മത്സര ഇനങ്ങളെന്ന് സെക്രട്ടറി കൃഷ്ണന് വേണുഗോപാല്‍ അറിയിച്ചു.