ആ​ല​പ്പുു​ഴ: കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ട​ങ്ങ​ളി​ലെ ര​ണ്ടാം നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും കൊ​യ്ത ഉ​ട​ന്‍ത​ന്നെ സം​ഭ​ര​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കൃ​ഷി വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൃ​ഷി​ക്കാ​രു​ടെ​യും കൊ​യ്ത്ത് യ​ന്ത്ര ഉ​ട​മ​ക​ളു​ടെ​യും യോ​ഗം തീ​രു​മാ​നി​ച്ചു.

കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മാ​സ്, ജി​ല്ലാ ക​ളക്ട​ർ ഹ​രി​ത വി. ​കു​മാ​ർ തുടങ്ങിയവർ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.8,765 ഹെ​ക്ട​ർ പാ​ട​ശേ​ഖ​ര​മാ​ണ് ര​ണ്ടാം കൊ​യ്ത്തി​നാ​യി ഉ​ള്ള​ത്. 153 പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടും. അ​പ്ര​തീ​ക്ഷി​ത​മാ​യുണ്ടായ മ​ഴ കൊ​യ്ത്തി​നെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് കൊ​യ്ത ഉ​ട​ന്‍ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പാ​ഡി ഓ​ഫീ​സ​ർ​മാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പറഞ്ഞു. ഓ​ണ്‍​ലൈ​നാ​യാ​ണ് മ​ന്ത്രി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഈ​ർ​പ്പം വി​ല​യി​രു​ത്തു​മ്പോ​ള്‍ ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​ത്തവി​ധം സം​വി​ധാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണമെന്ന് അ​ദ്ദേ​ഹം നി​ർ​ദേശി​ച്ചു.

ക​ഴി​ഞ്ഞ ര്‍​ഷ​ത്തെ​പ്പോ​ലെത​ന്നെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ പ​റ​ഞ്ഞു. കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ നി​ര​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​പോ​ലെ​ത​ന്നെ പ​ര​മാ​വ​ധി 2000 രൂ​പ​യി​ൽ നി​ശ്ച​യി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു.

കൊ​യ്ത്ത് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നും തു​ട​ർ ന​ട​പ​ടി​ക​ള്‍​ക്കു​മാ​യി ബ്ലോ​ക്ക് ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലുമുള്ള ക​മ്മ​റ്റി​ക​ൾ ഉ​ട​ൻ​ത​ന്നെ രൂ​പ​ീകരി​ക്കാ​ൻ യോ​ഗം നി​ർ​ദേശി​ച്ചു.

ബ്ലോ​ക്കുത​ല ക​മ്മി​റ്റി ഒ​ക്‌ടോ​ബ​ർ നാ​ലിനു മു​മ്പും പ​ഞ്ചാ​യ​ത്തുത​ല ക​മ്മ​ിറ്റി അ​ഞ്ചിനു മു​മ്പും കൂ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി.കൊ​യ്ത്തി​നാ​യി 120 മെ​ഷീ​നു​ക​ൾവ​രെ ല​ഭ്യ​മാ​ക്കാ​മെ​ന്ന് കൊ​യ്ത്ത് മെ​ഷീ​നു​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

ബ്ലോ​ക്ക്ത​ല-​പ​ഞ്ചാ​യ​ത്തുത​ല സ​മി​തി​ക​ൾ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ ല​ഭ്യ​ത, കൊ​യ്ത്തി​ന്‍റെ പ്രാമു​ഖ്യം തീ​രു​മാ​നി​ക്ക​ല്‍ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ക​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടെ​ങ്കി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും പാ​ഡി ഓ​ഫീ​സ​ർ​മാ​രെയും നേ​ര​ത്തേത​ന്നെ വി​വ​രം അ​റി​യി​ക്കു​ക​യും വേ​ണം.

പു​ഞ്ചകൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മ​ന്ത്രി നി​ർ​ദേശം ന​ൽ​കി. മ​ന്ത്രിത​ന്നെ നേ​രി​ട്ട് കു​ട്ട​നാ​ട്ടി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.