കനത്ത മഴ: രണ്ടാംകൃഷി വെള്ളത്തില്‍ മുങ്ങി
1339245
Friday, September 29, 2023 11:13 PM IST
എടത്വ: കനത്ത മഴയെത്തുടര്‍ന്ന് രണ്ടാംകൃഷി വെള്ളത്തില്‍ മുങ്ങി. എടത്വ കൃഷിഭവന് പരിധിയില്‍ ദേവസ്വം വരമ്പിനകം പാടശേഖരത്തെ രണ്ടാം കൃഷിയാണ് മഴയില്‍ മുങ്ങിയത്. കൊയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നെല്ല് മഴ വെള്ളത്തില്‍ മുങ്ങിയത്.
പാട്ടകര്ഷകരാണ് ഏറെയും ക്യഷി ഇറക്കിയിരിക്കുന്നത്. കുട്ടനാട്ടില്‍ പരക്കെ കനത്ത മഴയാണ് പെയ്യുന്നത്.
അടുത്ത മൂന്നുദിവസംകൂടി ശക്തമായ മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ പ്രവചനം വന്നതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.