ഹൃദയത്തുടിപ്പിനായി കോരിച്ചൊരിയുന്ന മഴയത്തും അവർ നടന്നു
1339244
Friday, September 29, 2023 11:13 PM IST
ആലപ്പുഴ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷനും അത്ലറ്റിക്കോ ഡി ആലപ്പിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണ പരിപാടിയുടെ ഭാഗമായി ഈ വർഷത്തെ ഹൃദയ ദിന സന്ദേശമായ ‘ഹൃദയത്തെ അറിയാൻ ഹൃദയം’ എന്ന മുദ്രാവാക്യവുമായി കോരിച്ചൊരിയുന്ന മഴയത്ത് ഹൃദയാരോഗ്യസന്ദേശ കൂട്ടനടത്തം നടത്തി.
എ.എം.ആരിഫ് എംപി, ഐഎംഎ പ്രസിഡന്റ് ഡോ. മനീഷ് നായർ ആരോഗ്യ സർവകലാശാല സെനറ്റ് അംഗം ഡോ.എൻ. അരുൺ, ഡോ.എച്ച്. ഷാജഹാൻ, ഐഎംഎ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ആർ. മദന മോഹനൻ നായർ, ആലപ്പുഴ മെഡിക്കൽ കോളജ് ശ്വാസകോശ രോഗവിഭാഗം പ്രഫ. ഡോ. പി.എസ്. ഷാജഹാൻ, ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. ഹരിപ്രസാദ്, ഡോ.ഫാത്തിമ, ഐഎംഎ വനിത വിഭാഗം ചെയർപേഴ്സൺ ഡോ. എഡ്ന സെബാസ്റ്റ്യൻ, റോട്ടറി ക്ലബ് ആലപ്പി പ്രസിഡന്റ് ഡോ.എച്ച്. ഹബീബ്, അയൺമാൻ ഡോ. എസ്. രൂപേഷ്, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, ഡോ.കെ.എസ്. മനോജ്, അത്ലറ്റിക്കോ ഡി ആലപ്പുഴ ട്രയിനർ അനി ഹനീഫ് , ട്രഷറർ യൂജിൻ ജോർജ്, സെക്രട്ടറി അനിൽ തങ്കമണി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റംഗം സബിൽ രാജ്, ജില്ലാ ട്രഷറർ ജേക്കബ് ജോൺ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ഭാരവാഹികളായ ടി.എസ്. സിദ്ധാത്ഥൻ, കെ. ശിവകുമാർ ജഗ്ഗു, എം.പി. ഗുരുദയാൽ എന്നിവർ നേതൃത്വം നല്കി.
തുടർന്ന് ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. മനീഷ് നായർ അധ്യക്ഷത വഹിച്ചു. ജില്ല ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഹൃദയദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഹൃദ്രോഗ വിദഗ്ധൻ ഡോ.ഇ.ജി. സുരേഷിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡ് ഹൃദ്രോഗ വിദഗ്ധൻ ഡോ.തോമസ് മാത്യുവിന് എ.എം.ആരിഫ് സമ്മാനിച്ചു. ലോകത്ത് ഏറ്റവുമധികം ഹൃദ്രോഗികളുള്ള കേരളത്തിലെ യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന ഹൃദ്രോഗവും - ഹൃദ്രോഗ മരണകാരണങ്ങളെക്കുറിച്ച് മെഡിക്കൽ കൗൺസിൽ പഠനം നടത്തണമെന്നും ന്യൂജെൻ ഫുഡ് സംസ്കാരത്തിൽനിന്ന് ഒഴിവാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ സർവകലാശാല സെനറ്റംഗം ഡോ.എൻ. അരുൺ സന്ദേശം നൽകി, ആലപ്പുഴ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി. പദ്മകുമാർ, ഐഎംഎ ജില്ലാ ചെയർമാൻ ഡോ.എ.പി. മുഹമ്മദ്, ഡോ.കെ.എസ്. മനോജ്, ഡോ.തോമസ് മാത്യു, അഡ്വ.എ.എ.റസാക്ക്, കെ.നാസർ, വി.ജി.വിഷ്ണു എന്നിവർ പ്രസംഗിച്ചു.ഡോ. എസ്.രൂപേഷ്, ഡോ.ആർ.മഥന മോഹനൻ നായർ, ഡോ.മനീഷ് നായർ, ഡോ.എൻ. അരുൺ, ഡോ.എച്ച്. ഷാജഹാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.