ഈ യുഗം സാഹിത്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
1337848
Saturday, September 23, 2023 11:34 PM IST
ഹരിപ്പാട്: ഈ യുഗം സാഹിത്യ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം നടന്നു. മയൂര സന്ദേശത്തിന്റെ നാട്ടിൽ കേരളവർമ്മ വലിയകോയി തമ്പുരാന്റെ 109ാം ചരമ വാർഷികാചരണവേളയിൽ അനന്തപുരം കൊട്ടാരത്തിൽ തമ്പുരാന്റെ സ്മരണയ്ക്കു ശേഷം ഹരിപ്പാട് നഗരസഭ ചെയർമാൻ കെ .എം. രാജു ഈ യുഗം സാഹിത്യ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
കവിയും തലവടി ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലുമായ ഡോ. അരുൺകുമാർ എസ് ഹരിപ്പാട് അധ്യക്ഷത വഹിച്ചു.
രാജകുടുംബാംഗം രവിവർമ്മ ഈ യുഗത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ആനന്ദ് പട്ടമന തിരുമേനി , കരുവാറ്റ വിശ്വൻ, രാധാകൃഷ്ണൻ, അനാമിക, കേരളവർമ്മ, രാഘവ വർമ്മ എന്നിവർ സംസാരിച്ചു.