ഔഷധി മിസിസ് കേരള-2023 മത്സരം ഇന്ന്
1337602
Friday, September 22, 2023 11:02 PM IST
ആലപ്പുഴ: മിസിസ് കേരള 2023 മത്സരം ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ ഇന്നു നടക്കും. വിവാഹിതരായ മലയാളി സ്ത്രീകളാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുക. എസ്പാനിയോ ഇവന്റസാണ് മിസിസ് കേരള മത്സരം സംഘടിപ്പിക്കുന്നത്.
പരസ്യ ഏജന്‍സിയായ ബ്ലാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സാണ് മാര്‍ക്കറ്റിംഗും പ്രമോഷനും നിര്‍വഹിക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണ് മിസിസ് കേരള 2023ന്റെ ടൈറ്റില്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്.
മൂന്നു റൗണ്ടുകളിലായി നടക്കുന്ന സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ലഭിച്ച മൂവായിരത്തോളം അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 27 പേരാണ് റാംപിലെത്തുന്നത്. ആദ്യ റൗണ്ട് കേരളത്തിലെ പരമ്പരാഗത കൈത്തറി നെയ്ത്തുകാരെ പിന്തുണക്കാനായി കൈത്തറി സാരികള്‍ക്കായി മാറ്റിവച്ചതാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം.
മിസിസ് കേരളയില്‍ മത്സരിക്കുന്ന എല്ലാ മത്സരാര്ഥികളും മത്സരത്തിന്റെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുവെന്നുള്ളതും പ്രധാന ആകര്‍ഷണമാണ്. സൗത്ത് ആഫ്രിക്ക, ഖത്തര്‍, ദുബായ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച വിദ്യാഭ്യാസ
യോഗ്യതയുള്ള പ്രൊഫഷണലുകളും മിസിസ് കേരള 2023ല്‍ പങ്കെടുക്കുന്നു. എസ്പാനിയോ ഇവന്റസ് ചെയര്മാന് എ.ടി.അന്‍വര്‍, മിസിസ് കേരളയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സജിനാസ് സലിം, കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.