മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം
1337078
Thursday, September 21, 2023 12:15 AM IST
മാന്നാർ: മാന്നാറിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ മൂന്നു പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ 13 പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. മാന്നാറിൽ ഇന്നലെ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേർക്കും പാൽവാങ്ങാൻ പോയ ഒരാൾ ഉൾപ്പെടെ മൂന്നുപേർക്കു മാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. മാന്നാർ കുട്ടൻ പേരൂർ ചാങ്ങയിൽ ജംഗ്ഷന് തെക്കുവശത്ത് രാവിലെ ആറിനാണ് ആക്രമണമുണ്ടായത്.
പ്രഭാത സവാരിക്കിറങ്ങിയ കുട്ടൻപേരൂർ വേലംപറമ്പിൽ സുരേഷ് കുമാർ(53), കുട്ടൻപേരൂർ വൈഷ്ണവം വീട്ടിൽ വിഷ്ണു ദേവ് (27), പാൽ വാങ്ങുന്നതിനായി കടയിലേക്കു പോയ കുട്ടൻപേരൂർ മണലിൽ തറയിൽ ദാമോദരൻ (73) എന്നിവർക്കാണ് കടിയേറ്റത്. കയ്യിലും കഴുത്തിലും കാലിലുമാണ് കടിയേറ്റത്. നായ് ചാടിക്കടിച്ചത് സുരേഷ്കുമാറിന്റെ കഴുത്തിലാണ്.
പരിക്കേറ്റവർക്ക് മുറിവന്റെ ആഴം കൂടുതലായതിനാൽ ഇവർ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ ചികിത്സതേടി. സ്ഥിരമായ നായ്ക്കളുടെ ആക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.