വിരമിക്കൽ ശാന്തിഭവനിൽ ആഘോഷിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ
1301679
Sunday, June 11, 2023 2:19 AM IST
അമ്പലപ്പുഴ: വിരമിക്കൽ ചടങ്ങ് ശാന്തിഭവനിൽ ആഘോഷിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ. തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിൽനിന്നു വിരമിച്ച ഓച്ചിറ സ്വദേശിനിയായ കെ. വിനുവാണ് പുന്നപ്രശാന്തി ഭവനിലെത്തി അന്തേവാസികൾക്കൊപ്പം വിരമിക്കൽ ചടങ്ങ് ആഘോഷിച്ചത്.
ശാന്തിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണവും മധുരവും വിളമ്പി അവരോടൊപ്പം ഭക്ഷണവും കഴിച്ചാണ് ഇവർ മടങ്ങിയത്. വിനുവിന്റെ ഭർത്താവ് റിട്ട. ലേ സെക്രട്ടറി ശ്രീകുമാർ, റിട്ട. ലാബ് ടെക്നീഷൻ ഗീതമ്മ, അസി. ലെപ്രസി ഓഫീസർ എസ്. താഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ശാന്തി ഭവനിൽ എത്തിയ വിശിഷ്ടാതിഥികൾക്ക് നന്ദി പറഞ്ഞു.