മാ​മ്പ​ഴ​ക്കാ​ലം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, June 5, 2023 11:15 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​മൊ​ട്ടാ​കെ​യു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യേ​ഴ്സ് ത​യാ​റാ​ക്കി​യ പ​ത്തുല​ക്ഷം മാ​വി​ൻതൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്‌​ഘാ​ട​നം ന​ട​ത്തി. ല​ജ്ന​ത്ത്‌ മു​ഹ​മ്മ​ദി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ടം ചെയ്തു.

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​ക്യ​രാ​ഷ്ട്രസ​ഭ​യു​ടെ ആ​ഗോ​ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ മി​ഷ​ൻ ലൈ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​സ്ഥി​ര ഭ​ക്ഷ്യവ്യ​വ​സ്ഥ എ​ന്ന ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു കൊ​ണ്ടു​ള്ള പ​ദ്ധ​തി​യാ​ണ് മാ​മ്പ​ഴ​ക്കാ​ലം.

ല​ജ്ന​ത്ത് സ്കൂ​ൾ മാ​നേ​ജ​ർ എ.​എം. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​അ​ശോ​കു​മാ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​ർ സ​ജി ജോ​ൺ, ഫൈ​സ​ൽ ഷം​സു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് അ​സ്ലം, എ.​കെ. ഷൂ​ബി, എ​ച്ച്എം ഇ. ​സീ​ന, എ​ൻ​എ​സ്എ​സ് ചേ​ർ​ത്ത​ല ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ പി.​കെ. രാ​മ​കൃ​ഷ്ണ​ൻ തുടങ്ങിയ വർ പ്ര​സം​ഗി​ച്ചു.