ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കായംകുളം ഇലപ്പക്കുളത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൻറെ വേതൃത്വത്തിൽ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലന പരിപാടി ജൂലൈയിൽ ആരംഭിക്കും.
മുസ്ലിം, ക്രിസ്ത്യൻ, മറ്റു ന്യൂനപക്ഷ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്കായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവർക്ക് 20ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. 18 വയസ് തികഞ്ഞവരായിരിക്കണം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ജനറൽ ബാച്ച്, ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ച് എന്നിങ്ങനെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9447036509, 9496231422, 9656992731