ആ​ല​പ്പു​ഴ: തീ​ര​മേ​ഖ​ല​യു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന തീ​ര​സ​ദ​സ് ചേ​ര്‍​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ചി​നു ന​ട​ക്കും. അ​ര്‍​ത്തു​ങ്ക​ല്‍ സെന്‍റ് ജോ​ര്‍​ജ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉച്ചകഴിഞ്ഞു മൂ​ന്നി​ന് ന​ട​ക്കു​ന്ന തീ​ര​സ​ദ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ.​എം. ആ​രി​ഫ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, ജി​ല്ലാക​ള​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍, മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ ടി. ​മ​നോ​ഹ​ര​ന്‍, മ​ത്സ്യ​ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കൂ​ട്ടാ​യി ബ​ഷീ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ജി. മോ​ഹ​ന​ന്‍, ഗീ​ത ഷാ​ജി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​നി​മോ​ള്‍ സാം​സ​ണ്‍, സു​ജി​ത ദി​ലീ​പ്, ജി. ​ശ​ശി​ക​ല, ജ​യിം​സ് ചി​ങ്കു​ത​റ, ഗീ​ത കാ​ര്‍​ത്തി​കേ​യ​ന്‍, ക​വി​ത ഷാ​ജി, സ്വ​പ്ന ഷാ​ബു, ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എം. ​ശ്രീ​ക​ണ്ഠ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
തീ​ര​സ​ദ​സി​നു മു​ന്നോ​ടി​യാ​യി ഉ​ച്ചകഴിഞ്ഞു മൂ​ന്ന് മു​ത​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളിൽ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​മാ​യും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ച​ര്‍​ച്ച ന​ട​ത്തും.