നെല്ലുവില നല്കുന്നതുവരെ നിരാഹാരം: നൈനാന് തോമസ്
1299009
Wednesday, May 31, 2023 10:52 PM IST
എടത്വ: പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് മാസങ്ങള് കഴിഞ്ഞിട്ടും കര്ഷകനു പണം ലഭ്യമാകാത്തതില് പ്രതിഷേധിച്ചു കര്ഷകരുടെ കരങ്ങളില് പണം എത്തുന്നതുവരെ നിരാഹാരം കിടക്കുമെന്നു കേരള കര്ഷക യൂണിയന് ജേക്കബ് സംസ്ഥാന വര്ക്കിംഗ് പ്രസിഡന്റ് നൈനാന് തോമസ് മുളപ്പാന്മഠം.
കര്ഷക കുടുംബങ്ങളിലെ വിവാഹം ഉള്പ്പെടെ ഒഴിച്ചുകൂടാന് കഴിയാത്ത പല അത്യാവശ്യങ്ങളും നടപ്പിലാക്കുവാന് കര്ഷകര് നെല്ലിന്റെ പൈസയ്ക്കായി കാത്തിരിക്കുകയാണ്.
ജനങ്ങളെ തീറ്റിപ്പോറ്റുന്ന കര്ഷകന്റെ അധ്വാനത്തിന്റെ പ്രതിഫലത്തിനായി ദീര്ഘകാലം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാന് കഴിയില്ല. നെല്ല് സംഭരിച്ചാലുടന് കര്ഷകര്ക്കു പണം ലഭ്യമാകത്തക്ക രീതിയില് ഫണ്ട് മാറ്റിവയ്ക്കുവാന് സര്ക്കാര് തയാറാകണമെന്ന് നൈനാന് തോമസ് ആവശ്യപ്പെട്ടു.