പള്ളിപ്പുറം സെന്റ് മേരിസ് പള്ളിയിൽ പന്തക്കുസ്താ തിരുനാള്‍
1297274
Thursday, May 25, 2023 10:55 PM IST
ചേര്‍ത്തല: പള്ളിപ്പുറം സെന്റ് മേരിസ് ഫൊറോന പള്ളിയിൽ 27ന് പന്തക്കുസ്താ തിരുനാള്‍ ആഘോഷിക്കും. വൈകുന്നേരം 5.30ന് ദിവ്യബലി, ജപമാല, ആരാധന. പള്ളിപ്പുറം ഫൊറോനയിലെ സിഎൽസി, കെസിവൈഎം, ജീസസ് യൂത്ത്, പ്രയർ ഗ്രൂപ്പ് എന്നീ സംഘടനകള്‍ നേതൃത്വം നല്‍കും.
വളമംഗലം സേക്രട്ട്ഹാർട്ട് പള്ളി വികാരി ഫാ. മാത്യു വാരിക്കാട്ട്പാടം ആരാധന നയിക്കും. പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ച് പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികൾ കടക്കണമെന്നും നല്ലൊരു ജീവിതം ക്രമപ്പെടുത്തുന്നതിന് ഈ അവസരം വിനിയോഗിക്കണമെന്നും പള്ളിപ്പുറം ഫൊറോന വികാരി ഫാ. തോമസ് വൈക്കത്തുപറമ്പിൽ അറിയിച്ചു.
കറ്റാനം പോപ് പയസ്
സ്കൂളിനു മികച്ച വിജയം
കായംകുളം: ഹയർ സെക്കൻഡറി പരീക്ഷയിൽ കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിനു മികച്ച വിജയം നേടാനായെന്നു സ്കൂൾ അധികൃതർ. 29 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. 82 ശതമാനം വിജയം നേടി. അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് മികച്ച വിജയത്തിനു സഹായിച്ചതെന്നു പ്രിൻസിപ്പൽ സുമ എസ്. മലഞ്ചരുവിൽ, സ്റ്റാഫ് സെക്രട്ടറി സി.ടി. വർഗീസ് എന്നിവർ പറഞ്ഞു.