നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കുപി​ന്നിൽ ​കാ​റിടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Friday, March 31, 2023 11:12 PM IST
അ​മ്പ​ല​പ്പു​ഴ: വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​ പേ​ർ​ക്കു പ​രി​ക്ക്. കാ​റോ​ടി​ച്ചി​രു​ന്ന  പ​ത്ത​നം​തി​ട്ട വാ​ഴ​മു​ട്ടം തി​രു​വാ​തി​ര​യി​ൽ പ്ര​സ​ന്ന​കു​മാ​റാ(50)​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ പു​റ​ക്കാ​ട് പു​ത്ത​ൻന​ട​യ്ക്കു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ദേ​ശ​ത്തുനി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ബ​ന്ധു അ​ടൂ​ർ ഇ​ള​മ്പ​ള്ളി സൗ​പ​ർ​ണി​ക​യി​ൽ നി​ഖി​ലി​നെ (31) വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ലോ​റി​ക്കു പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.  
ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ഖി​ലി​നെ വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പി​താ​വ് ബാ​ബു(60)വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
വി​മു​ക്ത​ഭ​ട​നാ​യ പ്ര​സ​ന്ന​കു​മാ​ർ പ​ത്ത​നം​തി​ട്ട എ​സ്ബി​ഐ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: പി. ​സ​ന്ധ്യ കോ​ന്നി റി​പ്പ​ബ്ളി​ക്ക​ൻ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: ആ​തി​ര, അ​ഭി​മ​ന്യു.