ബയോ ബിന്നുകൾ വിതരണം ചെയ്തു
1282927
Friday, March 31, 2023 11:12 PM IST
കായംകുളം: നഗരസഭ 2022-23 സാമ്പത്തിക വർഷത്തെ മാലിന്യസംസ്കരണ പദ്ധതിയുടെ ഭാഗമായ ബയോ ബിന്നിന്റെ വിതരണ ഉദ്ഘാടനം എ.എം. ആരിഫ് എംപി നിർവഹിച്ചു. ഉറവിടത്തിൽതന്നെ മാലിന്യം നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ വീടുകളിലേക്ക് ബയോ ബിൻ 100 ശതമാനം സബ്സിഡിയോടുകൂടിയാണ് വിതരണം ചെയ്തത്.
ചടങ്ങിൽ കായംകുളം നഗരസഭാ അതിർത്തിയിലെ കീരിക്കാട് വില്ലേജിലുള്ള ജനങ്ങളുടെയും കണ്ടല്ലൂർ, ആറാട്ടുപുഴ പഞ്ചായത്ത് എന്നിവിടങ്ങളെ കായംകുളവുമായി ബന്ധിപ്പിക്കുന്ന ഒ.എൻ.കെ ജംഗ്ഷനിൽ നാഷണൽ ഹൈവേയുടെ വികസനവുമായി ബന്ധപ്പെട്ട് അണ്ടർ പാസേജ് ലഭ്യമാകുന്നതിന് ഈ സ്ഥലങ്ങളിലെ ജനങ്ങൾക്കുവേണ്ടി എം.പിക്ക് ചെയർപേഴ്സൺ നിവേദനം നൽകി. നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ പി.ശശികല അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മായാദേവി, എസ്. കേശുനാഥ്, ഫർസാന ഹബീബ്, പി.എസ്. സുൽഫിക്കർ, ഷാമില അനിമോൻ, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.