ചെ​മ്പും​പു​റം ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​ം
Monday, March 27, 2023 11:56 PM IST
മ​ങ്കൊ​മ്പ്: തൈ​ച്ചേ​രി​തോ​ട് പാ​ലം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചെ​മ്പും​പു​റം ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. എ​സി റോ​ഡി​ൽനി​ന്നും 3.75 കി​ലോ​മീ​റ്റ​ർ ഉ​ൾ​പ്ര​ദേ​ശ​മാ​യ ചെ​മ്പും​പു​റ​ത്തേ​ക്കു നേ​ര​ത്തെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ 15, 14 വാ​ർ​ഡു​ക​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്.
ചെ​മ്പും​പു​റം പി​എ​ച്ച്സി, ​നെ​ടു​മു​ടി സൗ​ത്ത് യു​പി സ്‌​കൂ​ൾ, ചെ​മ്പും​പു​റം എ​ൽ​പി സ്‌​കൂ​ൾ, ചെ​മ്പും​പു​റം പോ​സ്റ്റ് ഓ​ഫീസ്, ചെ​മ്പും​പു​റം മി​ൽ​മ, കു​ട്ട​നാ​ട്ടി​ലെ ഏ​ക കാ​റ്റി​ൽ ഷെ​ഡ്, നെ​ടു​മു​ടി മൃ​ഗാ​ശു​പ​ത്രി തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​നം​പ്ര​തി യാ​ത്ര​ചെ​യ്യു​ന്ന​ത്.
ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​വീ​സ് അ​ടി​യ​ന്തി​ര​മാ​യി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.