പൂ​ങ്കാ​വ് പ​ള്ളി​യി​ലേ​ക്ക് വ​ലി​യനോ​മ്പ് തീ​ർ​ഥാ​ട​ന കു​രി​ശി​ന്‍റെ വ​ഴി
Sunday, March 26, 2023 10:26 PM IST
ആ​ല​പ്പു​ഴ: തീ​ർ​ഥാട​നകേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് പ​ള്ളി​യി​ൽ വ​ലി​യനോ​മ്പ് തീ​ർ​ഥാട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ന​ട​ന്നു. പാ​തി​രാ​പ്പ​ള​ളി സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം 3.30ന് ​ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് പൂ​ങ്കാ​വ് പ​ള്ളി​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി മ​രക്കുരി​ശു​ക​ളും പി​ടി​ച്ചുകൊ​ണ്ട് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ, ഫാ. ​സേ​വ്യ​ർ ജി​ബി​ൻ ക​രി​മ്പു​റ​ത്ത്, ഫാ. ​ബെ​ന​സ്റ്റ് ജോ​സ​ഫ് ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​രി​ശി​ന്‍റെ വ​ഴി പ​ള്ളി​യി​ൽ എ​ത്തി​യ​ശേ​ഷം ഫാ. ​ലോ​റ​ൻ​സ് പൊ​ള്ള​യി​ൽ വ​ച​നസ​ന്ദേ​ശം ന​ൽ​കി.
വ​ലി​യനോ​മ്പ് ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6ന് ​ദി​വ്യ​ബ​ലി, കു​രി​ശി​ന്‍റെ വ​ഴി, ഏ​ഴി​ന് ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 6.30ന് ​ദി​വ്യ​ബ​ലി തു​ട​ർ​ന്ന് ഗ്രോ​ട്ടോ​യി​ൽ കു​രി​ശി​ന്‍റെ വ​ഴി. എ​ല്ലാ​ദി​വ​സ​വും ക​ർ​ത്താ​വി​ന്‍റെ അ​ദ്ഭുത പീ​ഡാ​നു​ഭ​വ തി​രു​സ്വ​രൂ​പം ദ​ർ​ശി​ക്കു​ന്ന​തി​നും നേ​ർ​ച്ചകാ​ഴ്ച​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നും ക​ല്ല​റ ദേ​വാ​ല​യ​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് വി​കാ​രി റ​വ.ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ അ​റി​യി​ച്ചു.