മുഹമ്മ തോട്ടുമുഖപ്പ് തീരത്ത് കുടിവെള്ളക്ഷാമം
1280869
Saturday, March 25, 2023 10:45 PM IST
മുഹമ്മ: പഞ്ചായത്ത് ഒൻപതാം വാർഡ് തോട്ടു മുഖപ്പ് തീരത്തും പത്താം വാർഡിലും കുടിവെള്ള ക്ഷാമം രൂക്ഷം. ഒരാഴ്ചയായി കുടിവെള്ളമില്ല. മുഹമ്മ ബസ് സ്റ്റാൻഡിന് സമീപം ജെട്ടി റോഡിലെ കലിങ്കിനടിയിൽ പൈപ്പ് പൊട്ടിയതാണ് ജലക്ഷാമത്തിന് കാരണം.
പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടനുഭവിക്കുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചാണ് ഈ മേഖലയിലുള്ളവർ കഴിയുന്നത്. മാലിന്യങ്ങൾ നിറഞ്ഞ പരമ്പരാഗത ജലസ്രോതസുകൾ ഉപയോഗിക്കാൻ പറ്റാതായിരിക്കുകയാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.