പദ്ധതികളുടെ സ്തംഭനാവസ്ഥയ്ക്ക് ഉത്തരവാദി സർക്കാർ: എ.എ. ഷുക്കൂർ
1280864
Saturday, March 25, 2023 10:45 PM IST
ആലപ്പുഴ: സംസ്ഥാനത്തെ പട്ടികജാതിക്കാർക്ക് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികൾ പൂർണമാക്കാൻ കഴിയാതെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിലായി സ്തംഭനത്തിലായ ഇന്നത്തെ അവസ്ഥയ്ക്ക് സർക്കാർതന്നെ ഉത്തരവാദികളെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ആരോപിച്ചു.
31 ന് നിർമാണം പൂർത്തിയാക്കേണ്ട സംസ്ഥാനത്തെ പട്ടികജാതിക്കാർക്കുള്ള ഭവന നിർമ്മാണം, വിദ്യാർത്ഥികൾക്കുള്ള പഠന മുറി, ശൗചാലയ നിർമ്മാണം, പ്രീമെട്രിക് ഹോസ്റ്റലുകളുടെ പ്രവർത്തനങ്ങൾ എന്നീ വികസന പദ്ധതികൾ സർക്കാരിന്റെ കെടുകാര്യസ്ഥമൂലം സ്തംഭനത്തിലായിരിക്കുന്നതെന്നും ഷുക്കൂർ കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പട്ടികജാതി ഓഫീസുകളിൽനിന്നും വ്യക്തമായ മറുപടി ഇക്കാര്യത്തിൽ ഗുണഭോക്താക്കളായ പട്ടികജാതിക്കാർക്ക് ലഭിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.