പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം നടുറോഡിൽ; നാ​ട്ടു​കാ​ർ പ​ണംകൊ​ടു​ത്തും വാങ്ങുന്നു...!
Friday, March 24, 2023 10:46 PM IST
അ​മ്പ​ല​പ്പു​ഴ: ക​ന​ത്ത വേ​ന​ലി​ൽ കു​ടി​വെ​ള​ളം കി​ട്ടാ​തെ ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള​ളം പാ​ഴാ​കു​ന്നു. തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ.
ദേ​ശീ​യ​പാ​ത​യി​ൽ നീ​ർ​ക്കു​ന്നം ജം​ഗ്ഷ​ന് കി​ഴ​ക്കു ഭാ​ഗ​ത്താ​യാ​ണ് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട നി​ർ​മി​ക്കു​ന്ന​തി​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ക​ഴി​ച്ച​പ്പോ​ഴാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്.
ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പ് പൈ​പ്പ് പൊ​ട്ടി പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ടും ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ട്ടി​ല്ല.​ ഇ​തോ​ടെ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കു​ടി​വെ​ള്ളം പ​ണംകൊ​ടു​ത്തു വാ​ങ്ങേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ. പൈ​പ്പ് പൊ​ട്ടി ഇ​വി​ടെ പ്ര​ള​യ സ​മാ​ന​മാ​യ സ്ഥി​തി​യാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധ​വും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ത​ക​രാ​റ് പ​രി​ഹ​രി​ച്ച് കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.