മാന്നാർ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് റിപ്പോർട്ട് മന്ത്രിക്കു കൈമാറി
1279366
Monday, March 20, 2023 10:30 PM IST
മാന്നാർ: കേരള ശാസ്ത്ര സാഹിത്യ പരിഷിത് മാന്നാർ യൂണിറ്റ് നടത്തിയ വികസന സംഗമത്തിന്റെ റിപ്പോർട്ട് മന്ത്രി സജി ചെറിയാനു കൈമാറി. പഞ്ചായത്തിന്റെ വരുന്ന 25 വർഷത്തെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്ത വികസന സംഗമത്തിന്റെ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളാണ് കൈമാറിയത്.
മാന്നാറിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ബൈപ്പാസിന്റെ രൂപരേഖയാണ് പ്രധാനമായും ഉള്ളത്. വികസന റിപ്പോർട്ട് സംഘാടകസമിതി കൺവീനർ പി.എൻ. ശെൽവരാജൻ മന്ത്രിക്ക് കൈമാറി. ലാജി ജോസഫ്, പാർവതി രാജു, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
മത്സ്യങ്ങള്‍
പിടിച്ചെടുത്തു
ആലപ്പുഴ: നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത പരിശോധനയില്‍ കാഞ്ഞിരംചിറ വാര്‍ഡില്‍ മാളികമുക്ക് മാര്‍ക്കറ്റില്‍നിന്നു ഫോര്‍മാലിന്‍ കലര്‍ന്ന പത്തു കിലോഗ്രാം കേര മത്സ്യവും 15 കിലോഗ്രാം ചൂര മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു.