ടീച്ചേഴ്സ് ഗിൽഡ് നേ​തൃ​സം​ഗ​മം
Wednesday, February 8, 2023 10:21 PM IST
പാ​ലാ: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് മ​ധ്യ​മേ​ഖ​ല നേ​തൃ​സം​ഗ​മം സ​മ്മേ​ള​നം ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നിയ​റി​ങ് കോ​ളേ​ജി​ല്‍ ന​ട​ത്തി. ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധ്യ​മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ബി കു​ള​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ണ്‍.​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ഓ​ളാ​ട്ടു​പു​റം, കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, ഫാ.​മാ​ത്യു കോ​രം​കു​ഴ, രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് വ​ര​കു​കാ​ലാ​പ​റ​മ്പി​ല്‍, പ്ര​സി​ഡ​ന്‍റ് അ​മോ​ദ് മാ​ത്യു, സെ​ക്ര​ട്ട​റി ജോ​ബെ​റ്റ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ ക്ലാ​സുക​ള്‍​ക്കും ച​ര്‍​ച്ച​ക​ള്‍​ക്കും ഡോ. ​ടി.​സി.​ത​ങ്ക​ച്ച​ന്‍, ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ടി. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കു​ടി​ശി​ക നി​വാ​ര​ണം ആ​രം​ഭി​ച്ചു

എ​ഴു​പു​ന്ന: പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​വ​കേ​ര​ളീ​യം കു​ടി​ശി​ക നി​വാ​ര​ണം ഒ​റ്റത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ചു. മാ​ർ​ച്ച് 31ന് ​പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.
ഒ​റ്റത്തവ​ണ​യാ​യി തീ​ർ​പ്പാ​ക്കു​ന്ന എ​ല്ലാ വാ​യ്പ​ക​ളി​ലും പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കും. 25000 രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ൾ​ക്ക് ബാ​ക്കി നി​ല്പു മു​ത​ൽ തു​ക മാ​ത്രം ഈ​ടാ​ക്കി വാ​യ്പ ക​ണ​ക്ക് അ​വ​സാ​നി​പ്പി​ക്കും.
അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കു​ടു​ത​ൽ കു​ടി​ശി​കയാ​യ 25,000 രൂ​പ​യ്ക്ക് മു​ക​ളി​ൽ 50,000 രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളി​ൽ ബാ​ക്കി നി​ല്പ് മു​ത​ലും പ​ലി​ശ​യു​ടെ 50 % വ​രെ ഇ​ള​വ് അ​നു​വ​ദി​ക്കും.