പ്രതിഷേധ ധര്‍ണ
1265420
Monday, February 6, 2023 10:54 PM IST
മാവേലിക്കര: പൊതുവിതരണ മേഖലയില്‍ കരാറുകാര്‍ തൊഴിലാളി വിരുദ്ധ നടപടികള്‍ നടത്തുന്നുവെന്നാരോപിച്ചു ജില്ലാ ലോറി ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് ആന്‍ഡ് ക്ലീനേഴ്സ് യൂണിയന് (സിഐടിയു) പ്രതിഷേധ ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയ സെക്രട്ടറി കെ. മധുസൂദനന്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ആര്. ഹരിദാസന് നായര്‍, ഏരിയ സെക്രട്ടറി എസ്. അനിരുദ്ധന്, കെ.ആര്. ദേവരാജന്‍, ഡി. തുളസിദാസ്, കെ.അജയന്, ആര്. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ലോക കാന്‍സര്‍ ദിനം ആചരിച്ചു
ചേര്‍ത്തല: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും ചേർത്തല ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻ ഭവ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി ആശാ പ്രവർത്തകർക്കായി സൗജന്യ രക്ത പരിശോധനയും ബോധവൽകരണ ക്ലാസുകളും യോഗയും സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ലിസി ടോമി അധ്യക്ഷത വഹിച്ചു. ആയുഷ്മാൻഭവ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. നീതു കൃഷ്ണൻ, സർക്കാർ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി ജി. കർത്ത, ഡോ. ലിഞ്ചു കെ. കരുൺ, ഡോ. എം.എസ്. ദീപ്തി എന്നിവര്‍ പ്രസംഗിച്ചു.