ജനറൽ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ സർട്ടിഫിക്കറ്റ് കോഴ്സുകൾ
1264852
Saturday, February 4, 2023 10:44 PM IST
ആലപ്പുഴ: ജനറൽ ആശുപത്രിയിലെ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സെന്ററിൽ 45 ദിവസം ഡോക്ടർമാരടെ ബിസിസിപിഎം കോഴ്സ്, നഴ്സുമാരുടെ 10 ദിവസത്തെ ബിസിസിപിഎൻ കോഴ്സ്, 10 ദിവസത്തെ ഫൗണ്ടേഷൻ കോഴ്സ് എന്നിവ ആരംഭിക്കുന്നു. താത്പര്യമുള്ളവർ 10ന് അഞ്ചു മണിക്കകം [email protected] എന്ന മെയിൽ ഐഡിയിലേക്കോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യസ യോഗ്യത- ബിസിസിപിഎം.-എംബിബിഎസ് ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷൻ. കോഴ്സ് ഫീസ് 8000 രൂപ.
ഫൗണ്ടേഷൻ കോഴ്സ് ഫീസ് 5000 രൂപ. ഡോക്ടർമാരുടെ 10 ദിവസത്തെ ഫൗണ്ടേഷൻ കോഴ്സിന് ബിഡിഎസ് ബിരുദധാരികളെയും പരിഗണിക്കുന്നതാണ്.
സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഗവ. സർവീസിലുള്ളവർ മേലധികാരി മുഖാന്തിരം ജില്ലാ മെഡിക്കൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ പാലിയേറ്റീവ് കേന്ദ്രം, (കൊട്ടാരം ബിൽഡിംഗിന് സമീപം) ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04772967944.