ചമ്പക്കുളം ബസിലിക്കയിൽ മരണത്തിരുനാളിനു ഒരുക്കങ്ങൾ ആരംഭിച്ചു
1264277
Thursday, February 2, 2023 10:34 PM IST
ചമ്പക്കുളം: കല്ലൂർക്കാട് ബസിലിക്കയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മാർച്ച് 10 മുതൽ 19 വരെയാണ് തിരുനാൾ. എല്ലാ ദിവസവും മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. പ്രധാന തിരുനാൾ ദിനമായ 19 നു നടക്കുന്ന ഊട്ടുനേർച്ചയിൽ ആയിരങ്ങൾ പങ്കെടുക്കും. 17ന് ഇടവകയിലെ എല്ലാകുടുംബങ്ങളും പങ്കെടുക്കുന്ന ദീപക്കാഴ്ച. 18ന് വൈകുന്നേരം നടക്കുന്ന പട്ടണ പ്രദക്ഷിണവുമാണ് തിരുനാളിന്റെ പ്രത്യേകതകൾ.
തിരുനാൾ നടത്തിപ്പിനായി 101 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം യോഗം ഉദ്ഘാടനം ചെയ്തു. സഹവികാരിമാരായ ഫാ. ടോണി നമ്പിശേരികളം, ഫാ. വർഗീസ് തട്ടാരടിയിൽ കൈക്കാരൻമാരായ ടി.കെ. ജോസഫ് തുമ്പേച്ചിറ, വി.സി. ദേവസ്യ വാരിക്കാട്, ജോഷി കക്കാടംപള്ളി എന്നിവർ പ്രസംഗിച്ചു.