ലൈബ്രറി കൗൺസിൽ ജില്ലാതല അക്ഷേരോത്സവം
1263326
Monday, January 30, 2023 9:58 PM IST
അമ്പലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല അക്ഷേരോത്സവം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. യുപി, എച്ച്എസ് വിഭാഗം വിദ്യാർഥികൾക്കായി താലൂക്ക് തലത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികളായ സർഗ പ്രതിഭകളെ പങ്കെടുപ്പിച്ച് പുന്നപ്ര ഗവ. ജെബി സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തിയ അക്ഷരോത്സവത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ അധ്യക്ഷനായി.
പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ്, ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അജയ് സുധീന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. കെ. സുലൈമാൻ, ഹരീന്ദ്രനാഥ് തായങ്കരി എന്നിവർ പ്രസംഗിച്ചു.
പറയകാട് നാലുകുളങ്ങര
പൂരം ഉത്സവം
തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് ഇന്ന് കൊടിയേറും. 9ന് ആറാട്ടോടെ സമാപിക്കും. തുറവൂർ പ്രഭാകരന്റെ സംഗീത കച്ചേരി, പ്രസാദ ഊട്ട് എന്നിവ നടക്കും. ഏഴിനാണ് മകം പള്ളിവേട്ട ഉത്സവം. മഴവിൽ മനോരമ ഉടൻ പണം ഫെയിം മീനാക്ഷി ഭദ്രദീപ പ്രകാശനം നിർവഹിക്കും. സിനിമാതാരം എഴുപുന്ന ബൈജു അവതരിപ്പിക്കുന്ന മെഗാ ത്രില്ലർ മെഗാ ഷോ ,100-ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പാണ്ടിമേളം, ബിജു മല്ലാരിയും രാജേഷ് ചേർത്തലയും ചേർന്ന് അവതരിപ്പിക്കുന്ന മെഗാ ഫ്യൂഷൻ തുടങ്ങിയവ വിവിധ ദിവസങ്ങളിൽ നടക്കും.