ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തിന​ശി​ച്ചു
Sunday, January 29, 2023 9:43 PM IST
തു​റ​വൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തിന​ശി​ച്ചു. ചേ​ർ​ത്ത​ല പൊ​ന്നാം​വെ​ളി സ്വ​ദേ​ശി വി​ഷ്ണു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ച​ന്തി​രൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ൽനി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് വി​ഷ്ണു ഉ​ട​ൻ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന്, അ​രൂ​രി​ൽനി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ഹെ​ൽ​പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു

മ​ങ്കൊ​മ്പ്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്കു​വേ​ണ്ടി ച​മ്പ​ക്കു​ളം കേ​ന്ദ്ര​മാ​ക്കി ഹെ​ൽ​പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. നെ​ടു​മു​ടി ഗ​വ.​ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ സി.​ ധ​ന്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട​. പ്രി​ൻ​സി​പ്പ​ൽ കെ.​ബി. രാ​ജ​ഗോ​പാ​ല​ൻ നാ​യർ അ​ധ്യക്ഷ​ത​ വഹിച്ചു.
ഡി.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​സ് കു​രൃ​ൻ, കെ.​എ.​ സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ, ഡോ.​ കു​രു​വി​ള കു​രൃ​ൻ, എ.​സി.​ ചാ​ക്കോ, ജി.​ ഗോ​പ​കു​മാ​ർ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്-9447896965, 9446118979, 9495017746 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.