പ്രകടനവും ധർണയും
1246610
Wednesday, December 7, 2022 10:05 PM IST
പൂച്ചാക്കൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൈക്കാട്ടുശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പ്രകടനവും ധർണയും നടത്തി. പെൻഷൻ പരിഷ്കരണ കുടിശിക ഒറ്റത്തവണയായി ലഭ്യമാക്കുക, ഒരുമാസത്തെ പെൻഷൻ ഉത്സവബത്തയായി അനുവദിക്കുക, 2021 ജനുവരി മുതൽ ലഭ്യമാക്കേണ്ട ക്ഷാമാശ്വാസഗഡുക്കൾ അനുവദിക്കുകയും ഒറ്റത്തവണയായി ലഭ്യമാക്കുകയും ചെയ്യുക, പ്രായമേറിയ പെൻഷൻകാർക്ക് വർധിത പെൻഷൻ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനവും ധർണയും നടത്തിയത്.
പൂച്ചാക്കൽ തെക്കേക്കരയിൽ നടന്ന ധർണ യൂണിയൻ തൈക്കാട്ടുശേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ഇ.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.എൻ.വിക്രമ പണിക്കർ അധ്യക്ഷത വഹിച്ചു. വി.പി. ജയചന്ദ്രൻ, അശോക് കുമാർ, ശിവകുമാർ, പ്രദീപ് കുമാർ, എ.ജെ.ജോസഫ്, സി.പി.പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.