മീഡിയ സെന്റർ തുറന്നു
1246595
Wednesday, December 7, 2022 10:01 PM IST
ആലപ്പുഴ: ജില്ലാ കേരളോത്സവത്തോടനുബന്ധിച്ച് കലവൂര്‍ ഗവണ്മെന്റ് എച്ച്എസ്എസില്‍ ആരംഭിച്ച മീഡിയ സെന്റര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആര്. റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം സരസ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ ബി. ഷീജ, സാക്ഷരത മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, സൂപ്രണ്ട് കെ.എം. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളോത്സവം വേദികള്‍
കായിക മത്സരങ്ങള്‍: എല്എസ്എച്ച് ഗ്രൗണ്ട് കലവൂര്‍, എബി വിലാസം സ്കൂള്‍ ആര്യക്കര, മണ്ണഞ്ചേരി സ്കൂള്‍ ഗ്രൗണ്ട്, ആര്യാട് പഞ്ചായത്ത് ഗ്രൗണ്ട്, പ്രീതികുളങ്ങര സ്കൂള്‍ ഗ്രൗണ്ട്, ശ്രീസായി നീന്തല്‍ക്കുളം കണിച്ചുകുളങ്ങര. കലാമത്സരങ്ങള്‍: 10, 11 തീയതികളില്‍ കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ.